കുവൈറ്റ് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് driving ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു .പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം ഇത് അനുമതിക്കായി ആഭ്യന്തരമന്ത്രിക്ക് സമർപ്പിക്കും. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർദ്ധിപ്പിക്കും എന്നതാണ് പുതിയ വ്യവസ്ഥ. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ചില തൊഴിലുകളിൽ ഏർപ്പെടുന്നവരെ മാത്രമേ അനുവദിക്കൂ. നിരത്തിൽ തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും ആയി ബന്ധപ്പെട്ട് തീരുമാനങ്ങളും ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും. ഇതിൽ 15 വർഷത്തിലധികം പഴക്കമുള്ള 20000 വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയുന്നതടക്കമുള്ള തീരുമാനങ്ങളുണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQau