കുവൈത്ത് സിറ്റി; കാറിന്റെ ഫ്യൂവൽ ഫില്ലർ ദ്വാരത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കൈ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ fire force പുറത്തെടുത്തു.തിങ്കളാഴ്ച വൈകുന്നേരം ജഹ്‌റ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിജയകരമായി രക്ഷാപ്രവർത്തനം നടത്തിയത്. പെട്രോൾ ടാങ്ക് ദ്വാരത്തിനുള്ളിൽ ഡ്രൈവറുടെ കൈ കുടുങ്ങിയ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ഫോൺ ലഭിച്ചതായി അഗ്നിശമനസേന അറിയിച്ചു. അഗ്നിശമനസേന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൈകൾ പുറത്തെടുത്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue