കുവൈത്ത് സിറ്റി : ഈദ് പ്രമാണിച്ച് കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം pay calculator നേരത്തെ വിതരണം ചെയ്യും. ശമ്പളം ഏപ്രിൽ 18 ന് വിതരണം ചെയ്യാനാണ് ധന മന്ത്രാലയം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ധന മന്ത്രാലയം കുവൈത്ത് സെൻട്രൽ ബാങ്കിനെ അഭിസംബോധന ചെയ്തു കത്ത് നൽകിയിട്ടുമുണ്ട്. ഇത് പ്രകാരം രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 18 ന് തന്നെ കിട്ടും. സർക്കാർ സ്ഥാപനങ്ങളിൽ സാധാരണയായി 23 മുതലുള്ള തീയതികളിലാണ് അതാത് മാസത്തെ ശമ്പളം നൽകിയിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR