കുവൈത്ത് സിറ്റി; രാജ്യത്ത് ആഢംബര കാറുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘം പിടിയിൽ. theftആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റൽ ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി ടീമാണ് ഇക്കാര്യം അറിയിച്ചത്. ബിനൈദ് അൽ ഘർ പ്രദേശത്ത് വച്ച് തന്റെ കാർ മോഷണം പോയതായി കുവൈത്ത് പൗരൻ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാറിനുള്ള പരാതിക്കാരന്റെ ഫോണും ഉണ്ടായിരുന്നു. ഇതാണ് പ്രതികളിലേക്കെത്താൻ കൂടുതൽ എളുപ്പമായത്. ഫോൺ ലൊക്കേഷൻ വച്ചാണ് പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ജഹ്റ ഗവർണറേറ്റിലെ ഒരു ഫോൺ സ്റ്റോറിന്റെ ലോക്കേഷൻ കിട്ടിയതോടെ അന്വേഷണ സംഘം ഇവിടേയ്ക്ക് എത്തുകയായിരുന്നു. ഈ സമയത്ത് പ്രതികൾ ഈ ഫോൺ വിൽപ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, പൊലീസ് എത്തിയതോടെ പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്ന് അന്വേഷണ സംഘം പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുള്ള പ്രതികളുടെ പരക്കംപാച്ചിലിനിടയിൽ നിരവധി വാഹനങ്ങളുമായി ഇവരുടെ വണ്ടി കൂട്ടിയിടിച്ചതായും പൊലീസ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn