കുവൈത്തിൽ സാൽമിയ പ്രദേശത്ത് സൈക്കിൾ സവാരി നടത്തുകയായിരുന്ന ഏഷ്യക്കാർക്ക് cycle നേരെ അജ്ഞാതൻ ഓടിച്ച വാഹനം ഇടിച്ചു കയറിയ സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്തുന്നിതിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സൈക്കിൾ യാത്രക്കാരനെ ഇടിച്ച വാഹനം തിരിച്ചറിയാൻ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതി കീഴടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ വെച്ചാണ് സംഭവം നടന്നത്. 15 പേർക്ക് പരിക്കേറ്റു. ഇതിൽ കൂടുതലും ഫിലിപ്പീൻസുകാരാണ്. ഒരു കൂട്ടം ഫിലിപ്പിനോകൾ ഗൾഫ് സ്ട്രീറ്റിൽ സൈക്ലിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ലൈസൻസില്ലാതെ സൈക്കിൾ സ്‌പോർട്‌സ് പരിശീലിക്കുന്നത് അവരുടെ ജീവന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി, പ്രധാന, പൊതു റോഡുകളിൽ സ്‌പോർട്‌സ് പരിശീലിക്കുന്ന എല്ലാവരും നിയന്ത്രണ നിയമങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw