കുവൈത്ത് സിറ്റി; ബയോമെട്രിക് സംവിധാനമില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര biometric ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വിരലടയാളം എടുക്കാതെ യാത്ര ചെയ്യാൻ അനുമതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, നിലവിൽ കുവൈത്ത് എയർപോർട്ടിലെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്ന കൗണ്ടറുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്ക് മുമ്പായി ബയോമെട്രിക് ഡേറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജഹ്റ, അലി സബാഹ് അൽ സാലം, വെസ്റ്റ് മിഷ്റഫ്, ഫർവാനിയ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങൾ തുറന്നതായി അധികൃതർ അറിയിച്ചു. വിരലടയാള നടപടിക്രമങ്ങൾക്കായി പൗരന്മാർക്ക് മാറ്റ പ്ലാറ്റ്ഫോമിലൂടെയും സന്ദർശകൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അപ്പോയിൻമെന്റ് എടുക്കേണ്ടതുണ്ട്. പരിശോധന യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ മൂന്നു സെക്കൻറുകൾക്കകം ഡേറ്റബേസിൽ നിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പരിശോധന സംവിധാനം സജ്ജീകരിച്ചരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw