kuwait police സുരക്ഷാ പരിശോധനയ്ക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി പിടിയിൽ

കുവൈത്ത്: സുരക്ഷാ പരിശോധനയ്ക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി പിടിയിൽ. kuwait police എത്യോപ്യൻ പൗരനാണ് പിടിയിലായത്. കുവൈത്ത് വിമാനത്താവളത്തിലെത്തിയ ഇയാളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്എയർപോർട്ട് അന്വേഷണ സംഘത്തിന് കൈമാറുകയും നാടുകടത്താനുള്ള തയ്യാറെടുപ്പിനായി എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എയർപോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version