വിശാഖപട്ടണം: ഒന്നരവർഷം മുൻപ് മകനെ കൊലപ്പെടുത്തിയ തന്റെ മുൻകാമുകനെ വീട്ടിൽ വിളിച്ചു വരുത്തി killing കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നരസരോപേട്ട് സ്വദേശിയായ ജാൻബി എന്ന നാല്പതുകാരിയാണ് മുൻകാമുകനും ഗുണ്ടയുമായ ഷെയ്ഖ് ഭാജി(36)യോട് തന്റെ പ്രതികാരം വീട്ടിയത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയശേഷം ഭാജിയെ കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം പെട്രൊളിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ജാൻബിയും സഹോദരനും അടക്കം നാലുപ്രതികളും പോലീസിൽ കീഴടങ്ങി. പോലീസ് പറയുന്നതനുസരിച്ച്, ജാൻബി ഭർത്താവ് ഷബീർ 15 വർഷം മുമ്പ് മരിച്ചിരുന്നു.
തന്റെ രണ്ട് ആൺമക്കൾക്കൊപ്പം കൂലിപ്പണിയെടുത്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. പ്രദേശത്തെ റൗഡിയായ ഷെയ്ഖ് ബാജിയുമായി ജാൻബിയുമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ജാൻ ബിയുടെ മൂത്തമകൻ ഷെയ്ഖ് ബാജിയോട് അവരുടെ വീട് സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിൽ രോഷാകുലനായ ഷെയ്ഖ് ബാജി മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ജാൻബിയുടെ മൂത്ത മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. 2021 ഓഗസ്റ്റിലാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയത് കാമുകനായ ഭാജിയാണെന്നറിഞ്ഞതോടെ ജാൻബിക്ക് ഇയാളോട് കടുത്ത പകയായി. മകന്റെ ജീവനെടുത്തവരോട് പ്രതികാരംചെയ്യുമെന്നും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഭാജിയുടെ കൂട്ടാളിയായ കാസിമിനെ 2021 ഡിസംബറിൽ കൊലപ്പെടുത്തിയത്. ഈ കേസിൽ ജയിലിലായിരുന്ന ജാൻബി അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഭാജിയെ വകവരുത്താനുള്ള പദ്ധതികൾ ജാൻബി ആസൂത്രണം ചെയ്തത്. ജാൻബി തന്നെ കൊലപ്പെടുത്തുമെന്ന ഭയത്താൽ ഭാജി അജ്ഞാതവാസത്തിലായിരുന്നു. സുഹൃത്തുക്കളായ യുവതികളുടെ സഹായത്തോടെയാണ് ജാൻബി മുൻകാമുകന്റെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്. തുടർന്ന് നാലുദിവസത്തോളം തുടർച്ചയായി ഫോണിൽ വിളിച്ച് ഭാജിയെ വശീകരിച്ചു. തന്റെ പിണക്കം മാറിയെന്നും ഇനി ഒരുമിച്ച് ജീവിക്കണമെന്നും പറഞ്ഞാണ് ജാൻബി കെണിയൊരുക്കിയത്. ഇതെല്ലാം വിശ്വസിച്ചെന്ന് മനസിലാക്കിയതോടെ തന്റെ സഹോദരന്റെ ജന്മദിനാഘോഷത്തിനായി ജാൻബി മുൻകാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഭാജിയെ ജാൻബിയും സഹോദരനായ ഹുസൈൻ, ഇയാളുടെ സുഹൃത്തുക്കളായ ഗോപാലകൃഷ്ണ, ഹാരിഷ് എന്നിവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രൊളൊഴിച്ച് കത്തിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. സംഭവശേഷം നാലുപ്രതികളും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടർന്ന് നരസോപേട്ട് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഷെയ്ഖ് ഭാജിക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw