കുവൈത്ത് സിറ്റി : കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റ് നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. അടുത്ത വർഷം driving license മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ക്യാപിറ്റൽ ഗതാഗത വകുപ്പിലെ ലൈസൻസിങ് വിഭാഗം മേധാവി ബ്രിഗെഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ ഉമർ ആണ് ഇക്കാര്യം അറിയിച്ചത്. പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന വ്യക്തി ആദ്യ വർഷം ഏതെങ്കിലും റോഡപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ, ഡ്രൈവിങ് ലൈസൻസ് പിൻ വലിക്കുവാൻ അധികൃതർക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവർക്ക് ആദ്യ വർഷം താൽ ക്കാലിക ലൈസൻസ് മാത്രം നൽകുവാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw