കുവൈറ്റ്: കുവൈറ്റിൽ ഇന്നത്തെ കാലാവസ്ഥ അറിയിപ്പുമായി അധികൃതർ രംഗത്ത്. രാജ്യത്തുടനീളം പ്രക്ഷുബ്ധമായ കാലാവസ്ഥയാണ് കാണപ്പെടുന്നത്. നിലവിലെ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്കുള്ള നിർദേശങ്ങളുമായാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്. പലയിടത്തും ഇടവിട്ടുള്ള മഴയും ചില പ്രദേശങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയുമാണ് ഇപ്പോൾ കുവൈറ്റിൽ കാണുന്നത്.
ബദൽ റൂട്ടുകൾ ഉപയോഗിക്കാനും കുഴികൾ നിറഞ്ഞ റോഡുകൾ യാത്രക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള നടപടികളും, മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ ഡ്രൈവർമാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു. കുട്ടികളെ പിൻസീറ്റിൽ ഇരുത്താനും മാതാപിതാക്കൾക്ക് നിർദേശമുണ്ട് . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw