കുവൈത്ത് സിറ്റി: കുവൈത്തിൽ ഹെൽത്ത് കെയർ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിനായി അപേക്ഷകർക്ക് ഒരു അധിക ടെസ്റ്റ് കൂടി നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. നാളെ മുതലാണ് ടെസ്റ്റ് നിലവിൽ വരിക. ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിന് നിലവിൽ നടത്തി വരുന്ന ഏകീകൃത ഇലക്ട്രോണിക് ടെസ്റ്റുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്. ഈ ടെസ്റ്റ് ഓൺലൈൻ ആയി പൂർത്തീകരിക്കാമെന്നും കുവൈത്തിന് പുറത്ത് നിന്ന് വിദേശത്ത് നിന്നുള്ള അപേക്ഷകർക്ക് വെബ്‌സൈറ്റ് വഴി സമർപ്പിക്കാനുമാകും.
വ്യക്തിഗത ഇന്റർവ്യൂവിന് പുറമെ സ്റ്റാൻഡേർഡ് (ഇലക്‌ട്രോണിക്) തിയറി ടെസ്റ്റ്, പ്രാക്ടിക്കൽ പ്രൊഫഷണൽ ടെസ്റ്റ് എന്നിവയാണ് നിലവിൽ കുവൈത്തിൽ മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡമാക്കിയിരുന്നത്. മേഖലയിലെ പല രാജ്യങ്ങൾക്കും സമാനമായി ഗുണമേന്മയും നിലവാരവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ ടെസ്റ്റ് കൂടി ഏർപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw