കുവൈത്ത് സിറ്റി: വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് കടയുടെ മേൽക്കൂര തകർന്നു. അപകടത്തിൽ രണ്ടു തൊഴിലാളികൾക്ക് firefoce പരിക്കേറ്റു. ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് അപകടമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ കെട്ടിടം ഒഴിപ്പിച്ച് അപകടം കൈകാര്യംചെയ്തു. പരിക്കേറ്റ രണ്ടു തൊഴിലാളികളെ മെഡിക്കൽ എമർജൻസിക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw