കുവൈത്ത് സിറ്റി: വൺവേ യാത്രക്ക് വൻ ഓഫറുമായി ജസീറ എയർവേസ്. 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 10 ദീനാറിന് jazeera airways യാത്ര ചെയ്യാം. ആഗസ്റ്റ് ഒന്ന് അർധരാത്രിക്കു മുമ്പ് ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് പ്രത്യേക ഓഫർ. ഈ ടിക്കറ്റിൽ ഒക്ടോബർ 31നു മുമ്പ് യാത്ര ചെയ്യണം. 10 ദീനാറിന് 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് കമ്പനി അറിയിച്ചു. തനിച്ചോ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബമായോ യാത്രക്ക് ഓഫർ ഉപയോഗപ്പെടുത്താം. എന്നാൽ, വൺവേ യാത്രക്ക് മാത്രമേ ഉപയോഗിക്കാനാകൂ. വെബ്സൈറ്റ്, ആപ് എന്നിവ വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്താൽ യാത്രാനിരക്ക് തിരികെ ലഭിക്കില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX