കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളി മരിച്ചു expat. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോർഡ് പൊട്ടി വീഴുകയായിരുന്നു. തിങ്കളാഴ്ച കമ്പനി ആവശ്യാർഥമുള്ള യാത്രക്കിടെയാണ് അപകടം. ലോറിയുടെ മുൻ ഭാഗത്ത് വീണ നെയിംബോർഡ് ഗ്ലാസും മുകൾഭാഗവും തകർത്തു. അപകടസ്ഥലത്തു വച്ചു തന്നെ ഇദ്ദേഹം മരിച്ചു. 20 വർഷമായി കുവൈത്തിലുള്ള സാദത്ത് അദാൻ എൽ.എസ് കേബ്ൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: ജസീല പി.പി. മക്കൾ: സാമിൽ, മുഹമ്മദ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX