റിയാദ്: മലയാളിയെ സൗദി അറേബ്യയിൽ കാണാതായി. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി അബ്ദുസ്സലാം expat കമ്പ്രയെ (53) യാണ് കാണാതായത്. എട്ടുവർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. ഒരു വർഷം മുമ്പ് പിതാവ് സൈദലവി കമ്പ്ര മരിച്ചപ്പോഴും ചെന്നിരുന്നില്ല. നിയമപ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാൻ പറ്റാത്തതായിരിക്കും എന്നാണ് കുടുംബം കരുതുന്നത്. അവസാനമായി നാട്ടിൽ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചത് 10 മാസം മുമ്പാണ്. കഴിഞ്ഞ 10 മാസമായി വിവരമില്ലെന്ന് നാട്ടിലുള്ള കുടുംബം പരാതിപ്പെടുന്നത്. 16 വർഷം മുമ്പാണ് ആദ്യമായി സൗദിയിലേക്ക് പുറപ്പെട്ടത്. ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ പല തവണ അവധിക്ക് നാട്ടിൽ പോയി വന്നിട്ടുണ്ട്. സൗദിയിലുള്ള ബന്ധുക്കളും അയൽക്കാരും നാട്ടുകാരും വഴി അന്വേഷണം തുടരുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം കിട്ടുന്നവർ രാധാകൃഷ്ണൻ (0572760702), ഷാഫി (0557423404), കലാം (0539270102), കബീർ പള്ളിയാളി (0091 9744050553) എന്നിവരെ ബന്ധപ്പെട്ട് അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX