road കുവൈത്തിലെ പ്രധാന റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കുവൈത്ത് സിറ്റി: സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവമെന്ന് road ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കൂട്ടിയിടിയിൽ ഒരു വാഹനം മറിയുകയും അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അൽ ഷഗയ ഫയർ സ്റ്റേഷനിൽ നിന്നുള്ള സ്ക്വാഡാണ് ഉടനടി സ്ഥലത്തെത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top