കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യം നിർമ്മാണത്തിനിടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രവാസിക്ക് ഗുരുതര പരിക്ക്. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് തീപിടുത്തം ഉണ്ടായതായി വിവരം ലഭിച്ച ഉടൻതന്നെ അഗ്നിശമനസേന അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യനിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ കണ്ടെത്തിയത്. കൂടാതെ വിൽപ്പനയ്ക്കായി നിർമ്മിച്ചുവെച്ച നിരവധി മദ്യക്കുപ്പികളും ഇവർ കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിലാണ് മദ്യനിർമ്മാണം നടത്തിയിരുന്നത്. പരിക്കേറ്റ പ്രവാസിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX