കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറയ്ക്കുവാനും internet വേഗത മൂന്ന് മടങ്ങ് വർദ്ധിപ്പിക്കുവാനും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര ) ഡയറക്ടർ ബോർഡ് തീരുമാനിച്ചു. നിലവിലെ വാർഷിക സബ്സ്ക്രിപ്ഷൻ ഫീസ് നിരക്കിൽ ഏകദേശം 60 ശതമാനം വരെ കുറവ് വരും.കമ്പനികൾ നൽകുന്ന വയർഡ്, വയർലെസ് ഇൻറർനെറ്റ് സേവനങ്ങളുടെ വേഗത നിലവിലെ പരമാവധി വേഗതയായ 100 എംബിപിഎസിൽ നിന്ന് 400 എംബിപിഎസായി ഉയർത്തുവാനും “സ്ട്രാ” യുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX