കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരാൻ ആലോചന cyber security jobs. ഇതുസംബന്ധമായ ചർച്ചകൾ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. പുതിയ സമയ ക്രമത്തിൻറെ അന്തിമരൂപം ഉടൻ തയാറാകുമെന്നാണ് സൂചനകൾ. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിനുശേഷം സ്ഥിരപ്പെടുത്തും.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കും. രാവിലെ ഏഴിനും 8.30നും ഇടയിലാകും ജോലിസമയം ആരംഭിക്കുക. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കാനും നിർദേശമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX