കുവൈത്ത് സിറ്റി: പബ്ലിക്ക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിനെ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ 41 പേർ അറസ്റ്റിൽ. മഹ്ബൂല, സാൽമിയ, ഹവല്ലി എന്നിവിടങ്ങളിൽ നിന്നായാണ് പ്രതികൾ പിടിയിലായത്. ഇവർ പണം ഈടാക്കി പൊതുധാർമികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു.പിടിയിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX