കുവൈറ്റിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം ടാക്സികൾ പെരുകുന്നത്

കുവൈറ്റിലെ ഗതാഗതക്കുനുള്ള പ്രധാന കാരണം അനിയന്ത്രിതമായി ടാക്സികൾ അനുവദിക്കുന്നതാണെന്ന് വിലയിരുത്തൽ. രാജ്യത്ത് നിലവിൽ പതിനായിരത്തിലേറെ ടാക്സികളാണ് ഓടുന്നത്. തിരക്കേറുന്ന സമയത്ത് ടാക്സികളുടെ എണ്ണം വർധിക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതു ഗതാഗത സംവിധാനം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

രാ​ജ്യ​ത്തെ ടാ​ക്സി​ക​ളു​ടെ വ​ർ​ധ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രു​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യുമെന്നാണ് റിപ്പോർട്ട്. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ടാ​ക്സി വ്യ​വ​സാ​യ​ത്തി​ന്റെ സം​ഭാ​വ​ന കു​റ​വാ​ണ്. കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ടാ​ക്‌​സി ക​മ്പ​നി​ക​ള്‍ വി​മു​ഖ​ത പു​ല​ര്‍ത്തു​ന്ന​ത് സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പോ​ലെ ടാ​ക്സി ക​മ്പ​നി​ക​ൾ​ക്കാ​യി പൊ​തു​ലേ​ലം ന​ട​ത്താ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ, ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. നി​ല​വി​ല്‍ പ്ര​വാ​സി​ക​ളാ​ണ് ബ​സ് ഗ​താ​ഗ​തം ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളും റൂ​ട്ടു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ല്‍ പേ​രെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നു​മാ​ണ് നീ​ക്കം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Related Posts

Leave a Reply

Your email address will not be published. Required fields are marked *