കുവൈറ്റ് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അൽ നസീം ഏരിയയിലെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അൽ-ജഹ്റ അൽ-ഹർഫി, അൽ-ജഹ്റ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനയെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് സംഭവസ്ഥലത്തേക്ക് അയച്ചതായി വകുപ്പ് അറിയിച്ചു. തീ അണയ്ക്കാനും പടരുന്നത് തടയാനും സംഘങ്ങൾക്കു കഴിഞ്ഞു. തീപിടിത്തത്തിൽ പരിക്കേറ്റ ഒരാളെ മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6