കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഫിലിപ്പീൻസ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 കാരനെ കുവൈറ്റ് ജുവനൈലിനെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. മരിച്ച പെൺകുട്ടി ഗർഭിണിയായിരുന്നു. ജനുവരി 21 ന് ബാർ അൽ-സാൽമി റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചത്. പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ഇര മുപ്പത് വയസ്സുള്ള സ്ത്രീയാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇര ഫിലിപ്പീൻസ് സ്വദേശിനിയാണെന്നും കാണാതായതായി പരാതി ലഭിച്ചതായും കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ മരിച്ച സ്ത്രീ ഗർഭിണിയാണെന്നും, ബലാത്സംഗത്തിനും അക്രമത്തിനും ഒടുവിലാണ് കൊല്ലപ്പെട്ടതെന്നും വിവരം ലഭിച്ചു. വിപുലമായ അന്വേഷണത്തിനൊടുവിൽ പ്രായപൂർത്തിയാകാത്ത കുവൈറ്റ് സ്വദേശി പിടിയിലായി. ഇരയുടെ അവിഹിത ഗർഭത്തിൽ തന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള ശ്രമത്തിലാണ് കുറ്റം ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL