കുവൈത്ത് സിറ്റി: മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനായി നാട്ടിലെത്തിയ പ്രവാസി അന്തരിച്ചു. എടത്തിരുത്തി പല്ലയിൽ താമസിക്കുന്ന പരേതനായ ശാന്തിപുരത്ത് ഇബ്രാഹിം ഹാജിയുടെ മകൻ എസ്.ഐ. ഇസ്മായിൽ (54)ആണ് നിര്യാതനായത്. ഒക്ടോബർ 21നായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയായിരുന്നു. മകൻ ഇർഷാദും സഹോദരങ്ങളായ യൂസഫ്, ബഷീർ എന്നിവരും കുവൈത്തിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL