ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള ഇവിഎ എയർ വിമാനത്തിലെ യാത്രക്കാർ തമ്മിലുള്ള വഴക്കിനെത്തുടർന്ന് വിമാനം വിയന്നയിലിറക്കി. ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും തമ്മിലായിരുന്നു സംഘർഷം. വഴക്ക് രൂക്ഷമായതിനെത്തുടർന്ന് വിമാനം വിയന്നയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇക്കണോമി സീറ്റിൽ യാത്ര ചെയ്യണം എന്നാവശ്യപ്പെട്ടാണ് യാത്രക്കാരി പ്രശ്നം ഉണ്ടാക്കാൻ ആരംഭിച്ചത്. എന്നാൽ ഇതിനു പണം നൽകണണെന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരൻ ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ യാത്രക്കാരും എയർലൈൻ ഉദ്യോഗസ്ഥരും അമ്പരന്നു. ഒടുവിൽ വിയന്നയിൽ എത്തിയപ്പോൾ യാത്രക്കാരി തന്റെ സഹയാത്രികനു നേരെ പണം എറിഞ്ഞു. റൺവേയിൽ വീണ 6,000 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) വിമാനത്താവളത്തിലെ യാത്രക്കാരാണ് പെറുക്കിയെടുത്തത്.കാബിൻ ഗാലിയോട് ചേർന്നുള്ള സ്ഥലത്തെത്തി യാത്രക്കാരൻ ഇ-സിഗരറ്റ് വലിച്ചതായും വിമാനത്തിലെ ക്രൂ ആരോപിച്ചു. പ്രശ്നം പരിഹരിക്കാൻ തങ്ങൾ ഇടപെട്ടെന്നും, എന്നാൽ അപമാനവും ശാരീരിക പീഡനവും വരെ നേരിട്ടെന്നും ക്രൂ അംഗങ്ങൾ പറഞ്ഞു. ഒടുവിൽ വിമാനത്തിലെ എട്ടോളം യാത്രക്കാരും ഇവരെ നിയന്ത്രിക്കാനെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL