കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഒരു സലൂൺ വാഹനവും നിസാൻ ട്രെയിലറുമാണ് കൂട്ടിയിടിച്ചത്. റിപ്പോർട്ട് ലഭിച്ച ഉടൻ സുലൈബിഖാത്ത് സെന്ററിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി സേന അറിയിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്കും മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL