കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ ഒതൈബി അൽ സുബ്ബിയ, കബാദ്, അർഹിയ എന്നിവിടങ്ങളിലെ തുറസ്സായ സ്ഥലങ്ങളിൽ അനധികൃത ക്യാമ്പുകൾ സ്ഥാപിച്ചിട്ടുള്ള ഉടമകൾക്ക് അവരുടെ ക്യാമ്പുകൾ ഉടൻ നീക്കം ചെയ്യാൻ 24 മണിക്കൂർ സമയം അനുവദിച്ചു.
നിയമവിരുദ്ധ ക്യാമ്പുകൾ സ്ഥാപിക്കുന്ന നിയമലംഘകരെയും, ബാധകമായ നിയമവും ചട്ടങ്ങളും പാലിക്കാത്തവരെയും ശിക്ഷിക്കുന്നതിന് കർശനമായ സംവിധാനം ഏർപ്പെടുത്താൻ കമ്മിറ്റി അടുത്തയാഴ്ച യോഗം ചേരുമെന്ന് അൽ-ഒതൈബി പറഞ്ഞു. പ്രവാസികൾക്ക് കുവൈറ്റ് മുനിസിപ്പാലിറ്റി, എൻവയോൺമെന്റൽ പോലീസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുടെ നിയമങ്ങൾ അനുസരിച്ച് പിഴ ചുമത്തുകയും, കൂടാതെ രാജ്യത്ത് നിന്ന് നാടുകടത്താനും സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL