മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് റിമാൻഡിൽ. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസിനെയാണ് (55) ഏകമകൻ അമൽദാസിനെ (22) കൊലപ്പെടുത്തിയ കേസിൽ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11ന് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പുൽപള്ളി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം സ്ഥലം വിട്ട ശിവദാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കേളക്കവലയിൽ നിന്നാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തന്റെ അനുവാദമില്ലാതെ ഭാര്യ സരോജിനി ഗോവയിൽ ഹോം നേഴ്സ് ജോലിക്ക് പോയതും,
മൂത്തമകൾ കാവ്യയോടൊപ്പം കബനിഗിരിയിലെ പിതൃഭവനത്തിൽ താമസിക്കുന്നതും പ്രതിക്ക് ഇഷ്ടമില്ലായിരുന്നു. അവരുമായി ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് ശിവദാസൻ മകന് താക്കീത് നൽകിയിരുന്നു. അമ്മയോടും സഹോദരിയോടും ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമൽദാസിനെ രോക്ഷാകുലനായ ശിവദാസൻ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL