കുവൈത്ത് സിറ്റി: രാജ്യത്ത് ഊർജക്ഷാമ പ്രതിസന്ധി ഒഴിവാക്കുന്നതിനായി വിവിധ പദ്ധതികൾ ഒരുങ്ങുന്നു.2025ഓടെ ഈ ലക്ഷ്യത്തിലെത്താനായുള്ള പ്രയത്നത്തിലാണ് വൈദ്യുതി മന്ത്രാലയം. രാജ്യത്തെ വാർഷിക വൈദ്യുതി ഉൽപാദനം മൂന്നുമുതൽ അഞ്ചു ശതമാനം വരെ വർധിപ്പിക്കും. സൗത്ത് അബ്ദുല്ല അൽ മുബാറക്കിൽ നിർമാണം പൂർത്തിയാക്കിയ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. പുതിയ പവർ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ കമീഷൻ ചെയ്യുകവഴി വൈദ്യുതിനഷ്ടം പരമാവധി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുനരുൽപാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. സ്വതന്ത്ര വിതരണ സംവിധാനത്തോടെ സോളാർ പവർ സ്റ്റേഷൻ സ്ഥാപിക്കാനും വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാർബൺ ബഹിർഗമനം കുറക്കാനും കഴിയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL