ബിഗ് ടിക്കറ്റിലൂടെ ഗ്രാൻഡ് പ്രൈസും വീക്കിലി പ്രൈസും നേടിയ മൂന്നു വിജയികളെ ഒരു വേദിയിലെത്തിച്ച് ബിഗ് ടിക്കറ്റ് അബുദാബി. ജുമൈറയിലെ യവ റെസ്റ്റോറൻറിൽ വച്ചായിരുന്നു ഒത്തുചേരൽ.കഴിഞ്ഞ 31 വർഷമായി നിരവധി ജീവിതങ്ങൾക്ക് സൗഭാഗ്യം നൽകിയ ബിഗ് ടിക്കറ്റ് ഈ മേഖലയിലെ ഏറ്റവും ഉയർന്ന ഗ്യാരണ്ടീഡ് ക്യാഷ്, കാർ, സ്വർണ്ണ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാവർക്കും വിജയിക്കാൻ തുല്യമായ അവസരവും ഉറപ്പാക്കുന്നു. ഈ വർഷവും ഇതുവരെ 300 പേർക്ക് 180 മില്യൺ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ട്.”പത്ത് വർഷത്തിനിടുത്തായി ഞാൻ ബിഗ് ടിക്കറ്റ് കുടുംബാംഗമാണ്. ആയിരക്കണക്കിന് പേരുടെ ജീവിതം മാറിമറിയുന്നത് അടുത്തറിയാൻ എനിക്കായിട്ടുണ്ട്.” ബിഗ് ടിക്കറ്റ് അബുദാബി കോ-ഹോസ്റ്റ് റിച്ചാർ പറയുന്നു”പല ഭാഗ്യശാലികൾക്കും ബിഗ് ടിക്കറ്റിലൂടെ പുതിയൊരു ജീവിതമാണ് ലഭിക്കുന്നത്. ഇത് ഓരോ വർഷവും വലിയ സമ്മാനങ്ങൾ കൊണ്ടുവരാൻ ഞങ്ങൾക്ക് പ്രചോദനമാണ്.” കോ-ഹോസ്റ്റ് ബൗച്റ യമനി പറയുന്നു.”ഓരോ വിജയിയെയും വിളിച്ച് അവരാണ് സമ്മാനം നേടിയത് എന്ന വാർത്ത അറിയിക്കുന്നത് തന്നെ വലിയൊരു അനുഭവമാണ്.” ബിഗ് ടിക്കറ്റ് അബുദാബി ക്രൗഡ് എം.സി ജോ മോഹൻ കൂട്ടിച്ചേർക്കുന്നു.പ്രദീപ് കുമാർ, രശ്‍മി അഹൂജ, വിശാൽ ആർ പ്രദീപ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്ത ബിഗ് ടിക്കറ്റ് വിജയികൾ. മെയ് മാസം 15 മില്യൺ ദിർഹമാണ് പ്രദീപ് നേടിയത്. മലയാളിയായ പ്രദീപ് തനിക്ക് ലഭിച്ച പണത്തിൽ നിന്ന് ഒരു ശതമാനം നിക്ഷേപിച്ചു. ബാക്കി പണംകൊണ്ട് തിരുവനന്തപുരത്ത് സ്വന്തമായി കൃഷി ചെയ്യാനുള്ള പദ്ധതിയിലാണ്. 1996-ൽ ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹം പ്രദീപിന് ലഭിച്ചിരുന്നു.ന്യൂസിലാൻഡിൽ നിന്നുള്ള പ്രവാസിയാണ് രശ്‍മി അഹൂജ. മാർച്ചിൽ ഒരു ലക്ഷം ദിർഹം അവർ നേടി. നിലവിൽ മെൽബണിലാണ് താമസം. ഭർത്താവിനും മകൾക്കുമായി സമ്മാനം കിട്ടിയ തുക അവർ പകുത്തുനൽകി. ഇപ്പോഴും രശ്‍മി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.ദുബായിൽ താമസിക്കുന്ന വിശാൽ മാർച്ചിലെ ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം നേടി. ഭാവി നിക്ഷേപത്തിനായും കുടുംബത്തിൻറെയും കൂട്ടുകാരുടെയും ആവശ്യങ്ങൾക്കായും പണം ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR