ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. വയനാട്, ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി. ഭർത്താവ്: വലിയകുന്നൻ മൊയ്ദീൻ കുട്ടി ഹാജി. അബ്ദുറസാഖ് (തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരൻ), ബഷീർ (ലണ്ടൻ) എന്നിവരാണ് മക്കൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR