കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്ത് സ്ത്രീകൾക്ക് ഭർത്താവിന് ശമ്പളവും പെൻഷനും ലഭിക്കാത്ത സാഹചര്യത്തിൽ കുട്ടികളുടെ അലവൻസ് നൽകാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് വിഷയം അവതരിപ്പിച്ചു. തുടർന്ന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു എന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ എക്സ് പ്ലാറ്റ്ഫോമിലെ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരെ പോലെ തന്നെ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന കുവൈത്ത് വനിതകൾ ഈ ആനുകൂല്യത്തിന് അർഹരാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
