കുവൈത്ത് സിറ്റി: രാജ്യത്തെ ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആന്റി ഫ്രോഡ് റൂം പദ്ധതി നടപ്പിലാക്കുന്നു. സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് 24 മണിക്കൂറും ലഭ്യമായ സെൻട്രൽ റൂം സ്ഥാപിക്കുന്നത്. ബാങ്ക് യൂനിയൻ, ആഭ്യന്തര മന്ത്രാലയം, സിട്രാ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ എന്നിവർ അടങ്ങിയതായിരിക്കും സമിതി. ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയുക, ഫണ്ട് കൈമാറ്റം, ആഭ്യന്തര മന്ത്രാലയവുമായി ബാങ്കിങ് റിപ്പോർട്ടുകൾ പങ്കുവെക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രാഥമിക ചുമതല. ഇതോട് അനുബന്ധിച്ച വിവരങ്ങൾ നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക്, രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR