ഗാസ മുനമ്പിൽ നിന്ന് പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കാൻ സന്നദ്ധത അറിയിച്ച് കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ. റിപ്പോർട്ട് പ്രകാരം ഗാസയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളും, അന്താരാഷ്ട്രതലത്തിൽ കുവൈറ്റ് സംസ്ഥാനം വഹിക്കുന്ന മാനുഷിക പങ്കിന്റെയും വെളിച്ചത്തിലാണ് ഈ സംരംഭം വരുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിക്ക് അയച്ച കത്തിൽ നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്‌മാൻ അൽ മുതവ അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച്, അൽ-സലാം, ആലിയ, ദാർ അൽ-ഷിഫ, വാര, അൽ-മൗവാസത്ത്, തയ്ബ തുടങ്ങിയ സ്വകാര്യ ആശുപത്രികൾ ഗസ്സയിൽ നിന്ന് പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR