കുവൈത്തിലെ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ച മദ്യനിർമ്മാണശാല കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന് ഈ അപ്പാർട്ട്മെന്റ് ഉപയോ​ഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ 100 കുപ്പി വിദേശമദ്യം, പ്രാദേശികമായി നിർമ്മിച്ച 1000 കുപ്പി മദ്യം, മദ്യം നിറച്ച ബാരലുകൾ, മദ്യനിർമ്മാണത്തിനുള്ള ഉപകരണം എന്നിവ കണ്ടെത്തി. നാല് പ്രവാസികളെയും ഇവിടെ നിന്ന് പിടികൂടി. പ്രവാസികൾ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കാലി കുപ്പികൾ ഇറക്കുമതി ചെയ്യുകയും ഇവയിൽ മദ്യം നിറച്ച് വിദേശമദ്യമെന്ന പേരിൽ വിൽപ്പന നടത്തുകയും ചെയ്തതായി ഇവർ സമ്മതിച്ചു. നാല് പ്രവാസികളെയും പിടിച്ചെടുത്ത മദ്യവും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *