കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടിക്രമങ്ങൾ നടത്തുന്നതിന് ഹവല്ലി മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന.കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഉണ്ടായ വൻ തിരക്ക് ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പ്രവർത്തി സമയം രണ്ട് ഷിഫ്റ്റുകളിലായി നടത്താനാണ് തീരുമാനം. ഇതിനായി മന്ത്രാലയം പഠനം നടത്തി വരികയാണെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR