മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് മൊബൈൽ ഇയർ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വാശിക്ക് കുട്ടി ഇയർ ബഡ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ചതോടെ ഉടൻ തന്നെ മക്കയിലെ ഹെൽത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിൽ പത്ത് വയസ്സുകാരനെ പ്രവേശിപ്പിച്ചു.ആവശ്യമായ വൈദ്യപരിശോധനകളും എക്‌സ്‌റേ പരിശോധനയും നടത്തി. എൻഡോസ്‌കോപ്പി വിഭാഗത്തിൽ നിന്നും അനസ്‌തേഷ്യ വിഭാഗത്തിൽ നിന്നും മെഡിക്കൽ ടീമിനെ രൂപീകരിച്ച് കുട്ടിയെ എൻഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയർ ബഡ് പുറത്തെടുക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR