കുവൈത്ത് സിറ്റി: കാമുകിയുടെ മോചനത്തിന് പൊലീസിന് കൈക്കൂലി നൽകാൻ ശ്രമിച്ചയാളും അറസ്റ്റിൽ. കാമുകിയെ മോചിപ്പിക്കാൻ പ്രവാസി ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങൾക്ക് 300 ദിനാർ വാഗ്ദാനം ചെയ്തതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. സ്ത്രീയെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയുമായിരുന്നു.എന്നാൽ, പൊലീസ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുകയും സാൽമിയ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR