കുവൈറ്റ്: കുവൈറ്റിൽ ആൾമാറാട്ടം നടത്തി സർക്കാരിൽ നിന്ന് ശമ്പളം കൈപ്പറ്റിയ സർക്കാർ ഏജൻസി തലവനായ സ്വദേശി പൗരനും ഇറാനിൻ പൗരനും കഠിന തടവിനും ഒരു ലക്ഷത്തി പതിമൂന്നായിരം ദിനാർ പിഴയും ക്രിമിനൽ കോടതി വിധിച്ചു .കുവൈത്തിലെ സർക്കാർ ഏജൻസിയിൽ തലവനാണ് സ്വദേശി പൗരൻ. പകരക്കാരനായി ഇറാനിയൻ സ്വദേശിയാണ് സ്വദേശിയുടെ ഫയൽ നമ്പറും പാസ്സ്വേർഡും നൽകി കൊണ്ട് ജോലിയിൽ ഹാജരായിരുന്നത്. ഇവർ ചെയ്ത കുറ്റം തെളിയിച്ചതിനാലാണ് ശിക്ഷ. 37000 ദിനാറോളം ശമ്പളമായി കൈപ്പറ്റിയിരുന്നു എന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DF5lAMVun2iHtxgH3ergtJ