കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌പോൺസറെ ആക്രമിച്ച് ഡ്രൈവർ 300 ദിനാർ മോഷ്ടിച്ചു. ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് സ്വദേശി ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തതായി ‘അൽ അൻബ’ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.ബന്ധുവിനെ കാണാൻ കൊണ്ടുപോകുന്ന കാര്യം ഡ്രൈവറോട് പറഞ്ഞപ്പോൾ ഇയാൾ വിസ്സമ്മതിക്കുകയായിരുന്നു. അസാധാരണമായ അവസ്ഥയിലായിരുന്നു ഈ സമയം ഡ്രൈവറെന്നും ഫർവാനിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡ്രൈവർ ആക്രമിക്കുക മാത്രമല്ല, സ്പോൺസറിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ചെയ്തു. ഒളിവിൽ പോയ ഡ്രൈവർക്കെതിരെ മർദനത്തിനും മോഷണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR