കുവൈത്ത് സിറ്റി: ഇസ്രായേലികൾ വിദേശ പാസ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കുന്നത് തടയണമെന്ന് നിർദേശിച്ച് പാർലമെന്റ് അംഗം ഹമദ് അൽ ഒലയാൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച പ്രോട്ടോകോൾ വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇസ്രായേലികളുമായുള്ള സാധാരണവത്കരണം തടയുന്ന നിയമം നടപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള തന്ത്രം ആഭ്യന്തര മന്ത്രാലയത്തിന് ഉണ്ടോ എന്നതിനെക്കുറിച്ചും അൽ ഒലയാൻ വ്യക്തത തേടിയതായും അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള പാസ്പോർട്ടുമായി കുവൈത്തിൽ എത്തിയാൽ പ്രവേശനം തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ആരാഞ്ഞു. ഇക്കാര്യത്തിൽ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി. സ്ഥിരീകരണത്തിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടോ അതോ മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങളെ മാത്രമാണോ ആശ്രയിക്കുന്നത് എന്നും ചോദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR