കുവൈത്ത് സിറ്റി: രാജ്യത്ത് ഓഫിസ് വാടക അടുത്ത വർഷം 1.3 ശതമാനം മുതൽ രണ്ടു ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് സിറ്റി, ഹവല്ലി, ജഹ്റ ഭാഗങ്ങളിലാണ് കെട്ടിടവാടക വർധിക്കുകയെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ മോഡൺ ഗ്രൂപ്പിൻറെ പഠനം സൂചിപ്പിക്കുന്നു.
നിലവിൽ കുവൈത്തിൽ ഏറ്റവും ഉയർന്ന വാടക ഈടാക്കുന്നത് സിറ്റി ഗവർണറേറ്റിലാണ്. ചതുരശ്ര മീറ്ററിന് 14 ദീനാറാണ് ഓഫിസുകളുടെ വാടക. 2024ഓടെ ഹവല്ലിയിൽ രണ്ടു ശതമാനവും ജഹ്റയിൽ 0.8 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ സാങ്കേതിക മുന്നേറ്റവും ഉയർന്ന ശരാശരി പ്രതിശീർഷ വരുമാനവും ഡിമാൻഡ് വർധനക്ക് കാരണമാകുന്നുണ്ട്. ഇത് ഓഫിസ് വാടകയിനത്തിലും പ്രതിഫലിക്കും. കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചക്കാണ് സാക്ഷ്യംവഹിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR