കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ രാജ്യത്ത് ഭൂരിപക്ഷം ഇടങ്ങളിലും അസാധാരണ സൈറൺ മുഴങ്ങി. ജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിറകെ വന്ന അറിയിപ്പ് കാര്യങ്ങൾ വ്യക്തമാക്കി. ഗവർണറേറ്റുകളിൽ സ്ഥാപിച്ച സൈറണുകളുടെ രണ്ടാമത്തെ ട്രയൽ ഓപറേഷനായിരുന്നു ചൊവ്വാഴ്ച. മുൻകൂട്ടി അറിയിച്ചതു പ്രകാരം കൃത്യം 10 മണിക്ക് സൈറൺ മുഴങ്ങി. ഗവർണറേറ്റുകളിലും മറ്റും സ്ഥാപിച്ച സൈറണുകളാണ് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പരീക്ഷിച്ചത്. സൈറണുകളുടെ സന്നദ്ധത നിർണയിക്കാനും മുഴക്കുന്ന മൂന്നു ടോണുകൾ ജനങ്ങളെ പരിചയപ്പെടുത്തലും ലക്ഷ്യമിട്ടാണ് ട്രയൽ ഓപറേഷൻ നടന്നത്.അടിയന്തര സാഹചര്യത്തിൽ മുഴക്കാനും എല്ലാവരും നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ അറിയിക്കാനുമാണ് രാജ്യത്ത് സൈറണുകൾ സ്ഥാപിച്ചത്.ഇടവിട്ടുള്ള സൈറൺ അപകടത്തിന്റെ ആസന്നമായ സംഭവത്തെ സൂചിപ്പിക്കുന്നതാണ്. രണ്ടാമത്തെ സൈറൺ അപകടത്തെ സൂചിപ്പിക്കും. മൂന്നാമത്തെ സൈറൺ (തുടർച്ചയുള്ള) അപകടത്തിന്റെ അപ്രത്യക്ഷതയെ സൂചിപ്പിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.ഓരോ സൈറണും ശേഷം അറബിയിലും ഇംഗ്ലീഷിലും ശബ്ദ സന്ദേശങ്ങളും പുറപ്പെടുവിക്കും. നേരത്തേ സെപ്റ്റംബർ 25ന് ട്രയൽ ഓപറേഷൻ നടത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR