കുവൈത്ത് സിറ്റി: സർക്കാർ ഉടമസ്ഥതയിലുള്ള ചാലറ്റുകൾക്ക് സമീപം താൽക്കാലിക ശൈത്യകാല തമ്പുകൾക്ക് അനുമതി നൽകുന്നു. ഇത്തരം തമ്പുകൾ സ്ഥാപിക്കുന്നതിനായി 1,000 ദീനാർ ലൈസൻസ് ഫീസ് ഈടാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. രാജ്യത്തെ വടക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഇതിന് അനുമതി നൽകുക. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങൾ പാലിക്കണം.
ഈ മാസം 15 മുതലാണ് ഈ സീസണിൽ മുനിസിപ്പാലിറ്റി തമ്പ് കെട്ടുന്നതിനുള്ള അനുമതി നൽകിത്തുടങ്ങിയത്. നിലവിൽ ഒരു തമ്പിന് 1000 ചതുരശ്ര മീറ്റർ ഭൂമിയാണ് അനുവദിക്കുക. കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് തമ്പുകൾ കെട്ടാൻ അനുമതി നൽകുക. സൈനിക സംവിധാനങ്ങൾക്ക് സമീപവും ഹൈടെൻഷൻ വൈദ്യുതിക്കമ്പികൾ കടന്നുപോകുന്ന ഇടങ്ങളിലും ശൈത്യകാല തമ്പ് അനുവദിക്കില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR