കുവൈത്ത് സിറ്റി: മിന അബ്ദുല്ല റിഫൈനറിയിലെ ഇന്ധന യൂനിറ്റുകളിൽ നിന്ന് കൂളിങ് വാട്ടർ പുറത്തേക്ക് ഒഴുകുന്നതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് പ്രശ്നം പരിഹരിക്കാനുള്ള പ്രക്രിയ റിഫൈനറി ടീമുകൾ ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മെയിന്റനൻസ് തൊഴിലാളികൾ കഴിയുന്നത്ര വേഗത്തിൽ തകരാർ പരിഹരിക്കുന്നതിനും യൂനിറ്റുകൾ പുനരാരംഭിക്കുന്നതിനും ശ്രമിക്കുന്നതായും കെ.എൻ.പി.സി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz