അമേരിക്കയിലേക്കുള്ള പഠനയാത്രയിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അമേരിക്കയിലേക്കുള്ള സ്‌കൂൾ യാത്രയ്ക്കിടെ ഹോട്ടലിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ നീന്തൽക്കുളത്തിലാണ് ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയായ സഹായ ജെബാസ് പ്രജോപ് (18) മുങ്ങിമരിച്ചത്. സ്കൂൾ സംഘടിപ്പിച്ച നാസയിലേക്കുള്ള പഠനയാത്രയ്ക്കിടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയാണ് സഹായ ജെബാസ് പ്രജോപ്. പിതാവ് സഹായ തോമസ് രൂപൻ ഖറാഫി കൺസ്ട്രക്‌ഷനിലും അമ്മ വനിതാ വിൻസി ടാലി ഗ്രൂപ്പിലും ജോലി ചെയ്യുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *