കുവൈറ്റിൽ സിവിൽ ഐഡികാർഡ് കൃത്യമായി കൈപ്പറ്റാത്തവർക്ക് പിഴ ഈടാക്കാൻ നീക്കം

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് പൗരന്മാരിൽ 28000- ത്തിലധികം പേർ തൊഴിൽ രഹിതരാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പിഎസിഐയുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മരി. നിലവിലുള്ള മെഷീനുകളിലായി 190000 സിവിൽ ഐഡികാർഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവ ദിവസേന 15000 കാർഡുകൾ എന്ന നിരക്കിൽ വിതരണം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പിഎസിഐ ഏജൻസികളിൽ നിന്ന് സിവിൽ ഐഡി കാർഡ് വാങ്ങാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നതിനെ പറ്റിയുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു നടപടി സ്വീകരിച്ചാൽ ഉടമകളെ എത്രയും വേ​ഗം കാർഡുകൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും. ഉപകരണങ്ങളിൽ സിവിൽ കാർഡുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറ്റുകയും ചെയ്യാം. അതേസമയം, കുവൈത്തിലെ മൊത്തം ജനസംഖ്യ 4.823 മില്യൺ ആണെന്നും, അതിൽ 1.531 മില്യൺ പൗരന്മാരും 3.292 മില്യൺ പ്രവാസികളുമാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version