കുവൈത്ത് സിറ്റി: തീവ്ര സംഘടനകൾക്ക് ധനസഹായം നൽകിയ രണ്ട് പ്രവാസികൾക്ക് 10,000 ദീനാർ പിഴയും പത്ത് വർഷം തടവും. അറബ് വംശജരായ പ്രതികൾ ഭീകരവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങൾക്കുനേരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz