കുവൈറ്റിൽ ടാക്സി ഡ്രൈവർക്ക് വ്യാജ ദീനാർ നൽകി കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദീനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദീനാര്‍. അതുകൊണ്ടുതന്നെ തട്ടിപ്പുസംഘം ദീനാറിനെ ലക്ഷ്യം വെക്കുന്നുണ്ട്. വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളനോട്ടിനെതിരെ ശക്തമായ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz