കുവൈറ്റ് : കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈൻ വഴി മാത്രമേ പുതുക്കുകയുള്ളൂ.പുതുക്കപ്പെടുന്ന ലൈസൻസുകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ഡിജിറ്റൽ രൂപത്തിലായിരിക്കും ലഭിക്കുക. മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസിന്റെ സാധുതയും പരിശോധിക്കാം.സാധുവായ ലൈസൻസ് പച്ച നിറത്തിലും അസാധുവായവ ചുവപ്പ് നിറത്തിലും ആപ്പിൽ തെളിയും. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ അവരുടെ രാജ്യങ്ങളിൽ നിന്ന് ഇഷ്യു ചെയ്ത ഡ്രൈവിംഗ് ലൈസൻസ് മാത്രമേ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.എന്നാൽ ഗാർഹിക ഡ്രൈവർമാർ,ട്രക്ക് ഡ്രൈവർമാർ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കി.ഇവർ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ഡിജിറ്റൽ ലൈസൻസ് പ്രിന്റ് ചെയ്ത് അതിന്റെ കോപ്പി കൈവശം വെക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz